തൃപ്പൂണിത്തുറ:ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ് കുമ്പളം മണ്ഡലം ഉപാദ്ധ്യക്ഷനുമായിരുന്ന എ. കെ ശങ്കുണ്ണിയുടെ മൂന്നാമത് അനുസ്മരണം കെ. ബാബു എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഡി. സി. സി. സെക്രട്ടറി ഷെറിൻ വർഗീസ് അനുസ്മരണ പ്രസംഗം നടത്തി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം. ദേവദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പവത്തിൽ, ജോസ് വർക്കി, പഞ്ചായത്ത് മെമ്പർമാരായ സിമി ജോബി, മിനി ഹെൻഡ്രി, ബ്ലോക്ക് ഭാരവാഹികളായ, ടി. എ. സിജീഷ് കുമാർ, എം. വി. ഹരിദാസ്, സി. എക്സ് സജി, എൻ. എം. ബഷീർ, സി. എം. നിസ്സാർ, സി. കെ. പ്രകാശൻ, സണ്ണി തണ്ണിക്കോട്ട്, ജെയ്‌സൺ ജോൺ, കെ. ടി. മധു, സി. ടി. അനീഷ്, എം. ജെ. കിരൺ, എ. എം. ആന്റണി എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് എൻ പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. ഐ ഷാജി, എം. ഡി. രവി എന്നിവർ പങ്കെടുത്തു.