fone
മൊബൈൽ ഫോൺ ചലഞ്ചിന്റെ ഭാഗമായി സമാഹരിച്ച ഫോണുകൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ കൈമാറുന്നു

കോലഞ്ചേരി: ഓൺലൈൻ പഠനത്തിനായി എം.എൽ.എയുടെ മൊബൈൽഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ രക്ഷിതാക്കൾക്ക് കൈമാറി. മഴുവന്നൂർ പഞ്ചായത്തംഗം കെ.പി.വിനോദ്കുമാർ നേതൃത്വം നൽകി. വി.കെ. അജിതൻ, മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, എം.പി.നാസർ, ഹമീദ് ചേരിമ​റ്റം, എൻ.ആർ.അജിത്, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.