കോതമംഗലം:വടാട്ടുപാറയിൽ ഡി. വൈ.എഫ്.ഐയുടെയും എസ് എഫ്.ഐയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നാലു വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി ആകാശ് ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വിഷ്ണു പൊയ്ക,സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ പൗലോസ്,ജോജിഷ് ജോഷി,നിജിൽ കാക്കനാട്ട്,അഖിൽ സുരേന്ദ്രൻ,അർജുൻ ജോസ് എന്നിവർ പങ്കെടുത്തു.