ab-sabu

കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവ് എ.ബി. സാബു സി.പി.എമ്മിൽ ചേർന്നു. കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി മുൻസെക്രട്ടറിയും പത്തോളം ഐ.എൻ.ടി.യു.സി യൂണിയനുകളുടെ സെക്രട്ടറിയുമായിരുന്നു. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ പ്രതീക്ഷയില്ലെന്നും വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടം പരാജയമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊട്ടുപിന്നാലെ സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി സാബുവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് വാർത്താകുറിപ്പ് പുറത്തിറക്കി. എ ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച സാബു കുറെനാളായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് സാബു വിട്ടുനിൽക്കുകയും ചെയ്തിരുന്നു.