redcross
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് റെഡ് ക്രോസ് നൽകിയ വെന്റിലേറ്ററുകൾ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസിനും ആശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയനും കൈമാറുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികൾക്ക് ആശ്വാസമേകാൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് റെഡ് ക്രോസ് വെന്റിലേറ്ററുകൾ നൽകി അഡ്വ: ഡീൻ കുര്യാക്കോസ് എം.പി മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസിനും ആശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയനും വെന്റിലേറ്ററുകൾ കൈമാറി. റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് ചെയർമാൻ അഡ്വ:സി.വി.പോൾ അദ്ധ്വക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജോയി പോൾ, ജില്ലാ സെക്രട്ടറി പി.ജെ.മത്തായി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: രാജേഷ് രാജൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എം.അബ്ദുൾ സലാം, നഗരസഭ കൗൺസിലർമാരായ ജോസ് കുര്യാക്കോസ്, ജിനു ആന്റണി, റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് വൈസ് ചെയർമാൻ ഡോ.താജസ് കൊച്ചിക്കുന്നേൽ, ട്രഷറർ ചാർലി ജെയിംസ് എന്നിവർ സംസാരിച്ചു.