നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴിലുള്ള സിയാൽ കൺവൻഷൻ സെന്ററിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായിരുന്നു. ഇവിടെ ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങൾ അമ്പലമുകളിൽ പ്രവർത്തിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. 2020 ജൂലായിലാണു കൺവൻഷൻ സെന്റർ ആരോഗ്യ വകുപ്പ് ഏറ്റെടുത്താണ് കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചത്. 150 ഓക്‌സിജൻ കിടക്കകളാണ് ഉണ്ടായിരുന്നത്. സെക്കൻഡ് ലെവൽ കേന്ദ്രം തുടങ്ങിയ ശേഷം 1962 പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. ഇതിൽ 105 പേർ മരിച്ചു.