മൂവാറ്റുപുഴ: കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ മണ്ഡലത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ നടപ്പാക്കിയ കൊവിഡ് ബ്രിഗേഡ് ടീമിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് പരിസമാപ്‌തി കുറിച്ചു. നിർദ്ധനരായ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി ഗുണകരമായി.ആയിരത്തിലേറെ യുവാക്കളാണ് സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടത്. സഹായങ്ങൾ ആവശ്യമുള്ളവർക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കിയിരുന്നു.മണ്ഡലത്തിലെ 4000 ൽ അധികം കൊവിഡ് രോഗികളെ നേരിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു. 3000ത്തിലേറെ ആളുകൾക്ക് ഭക്ഷ്യക്കിറ്റ് നൽകി. ആവശ്യനുസരണം മരുന്ന് എത്തിച്ചു നൽകി. ഓൺലൈൻ ഡോക്ടർ കൺസൽറ്റേഷനും,ആംബുലൻസ് സേവനം , ഹോം സാനിറ്റൈസേഷൻ എന്നിവയെല്ലാം പൂർത്തീകരിച്ചു. 232 കൊവിഡ് രോഗികൾ ഒന്നിച്ചുള്ള ക്യാപയിനിൽ അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്ററും, ഓക്സി മീറ്ററുകളും, നൂറുകണക്കിന് പി.പി.ഇ കിറ്റുകളും, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയും നൽകി.