നെടുമ്പാശേരി: എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ സഫ്രിയ എ.സമദിനെ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉപഹാരം നൽകി. ഭരണ സമിതി അംഗങ്ങളായ എം.ആർ.സത്യൻ, എം.പി. രാജൻ, സ്റ്റാഫ് പ്രതിനിധി പി.എ. ഷിയാസ്, എ.എം. നവാസ്, അബ്ദുൾ സമദ്, സഫ്രിയയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയം പുത്തൻപറമ്പിൽ അബ്ദുൾ സമദിന്റെയും സീനത്തിന്റെയും മകളായ സഫ്രിയ ആലുവയിലെ ഭാരത മാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലാണ് പഠിച്ചത്.