അങ്കമാലി: ബിവറേജ് ഔട്ടിലറ്റുകളും ബാറുകളും തുറന്ന് കൊടുത്ത് സർക്കാർ കേരളത്തെ അബോധാവസ്ഥയിലാക്കുകയാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ പറഞ്ഞു.കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ടൗണിൽ നടത്തിയ നില്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അങ്കമാലി അതിരൂപത പ്രസിഡന്റ് കെ.എ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷൈബി പാപ്പച്ചൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിസ്റ്റർ മരിയൂസ, എം.പി.ജോസി, കെ.എ.റപ്പായി, ജോർജ് ഇമ്മാനുവൽ .ചെറിയാൻ മുണ്ടാടൻ, ചാക്കോച്ചൻ കരുമത്തി, ഡേവീസ് ചക്കാലക്കൽ, ഇ.പി.വർഗീസ്, ജോസ് പടയാട്ടി, തോമസ് മറ്റപ്പിള്ളി, വർഗീസ് കൊളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.