അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര മുസ്ലീം പള്ളിക്ക് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോജി.എം. ജോൺ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു .ഷൈനി ജോർജ്, താര സജിവ്, മിനി ജയസൂര്യൻ, പി.വി.ജോസ്, എസ്.ബി. ചന്ദ്രശേഖര വാര്യർ, എം.പി.നാരായണൻ, മാമ്പ്ര മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ.കെ. ബീരാവു, ടി.എ. ഇക്ബാൽ, ജോഷി പറോക്കാരൻ, നിഖിൽ കെ.ആർ, കെ.പി.ബെന്നി എന്നിവർ പങ്കെടുത്തു.