കൂത്താട്ടുകുളം: സ്വകാര്യ ബസ് സർവീസുകൾ കൊവിഡിന്റെ ശക്തമായ വ്യാപനം മൂലം പൂർണമായും തകർന്നിരിക്കുകയാണെന്നും തൊഴിലാളികളെയും തൊഴിൽ മേഖലയും സംരക്ഷിക്കുന്നതിനായി മോട്ടോർ വാഹന മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും പ്രത്യേക പരിരക്ഷ നടപ്പാക്കാൻ സംസ്ഥാന തൊഴിൽവകുപ്പ് ഇടപെടണമെന്നും എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.