cong
ശ്രീമൂലനഗരം കോൺഗ്രസിന്റെ ബിരിയാണി ചലഞ്ച് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ശ്രീമൂലനഗരം കോൺഗ്രസ് കമ്മിറ്റി വിവിധ വാർഡുകളിൽ കൊവിഡ് അതിജീവനത്തിനു വേണ്ടിയുള്ള ധനസമാഹരണാർത്ഥം ബിരിയാണി ചലഞ്ച് നടത്തി. അൻവർ സാദത്ത് എം.എൽ.എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ.ഉണ്ണികൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ.പി ആന്റു എന്നിവർ നേതൃത്വം നൽകി.