ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ നടപ്പാക്കുന്ന സഹായപദ്ധതിയുടെ ഭാഗമായി പടിഞ്ഞാറെ കടുങ്ങല്ലൂർ മെലൂഹ റെസിഡൻസ് അസോസിയേഷൻ മൊബൈൽ ഫോണുകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ വിദ്യാർത്ഥിനിക്ക് കൈമാറി. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. നന്ദകുമാർ, സെക്രട്ടറി എ.സലിം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എം.മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, സെക്രട്ടറി കെ.എം. അബ്ദുൾ ജലീൽ എന്നിവർ പങ്കെടുത്തു.