അങ്കമാലി: ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണം നടത്തി. ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ സെക്രട്ടറി ടി.ആർ.ബിജു അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ ബിജു പുരഷോത്തമൻ ,ഇ.എൻ.അനിൽ, വൈസ് പ്രസിഡന്റ് കെ.ടി.ഷാജി, എം.കെ. ജനകൻ, സലീഷ് ചെമ്മണ്ടൂർ, ഗൗതം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.