ullas
മുളന്തുരുത്തി പബ്ലിക് ലൈബ്രറി സാംസ്കാരിക ചിത്രശാലയിൽ കവയിത്രി സുഗതകുമാരിയുടെ 'ചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അനാച്ഛാദനം ചെയ്യുന്നു.

മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറിയിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറിയുടെ സാംസ്കാരിക ചിത്രശാലയിൽ കവയിത്രി സുഗതകുമാരിയുടെ ചിത്രം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അനാച്ഛാദന കർമ്മം നിർവഹിച്ചു ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് സജി മുളന്തുരുത്തി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് എ.കെ ദാസ്, സി.കെ റെജി, ജെയ്‌നി രാജു, പി.എ.വിശ്വംഭരൻ, കെ.പി.മധുസൂധനൻ തുടങ്ങിയവർ സംസാരിച്ചു.