army

കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വൻ സുരക്ഷാവീഴ്ച. പട്ടാളവേഷത്തിൽ എത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നേവൽ ബേസിൽ ചെലവഴിച്ചത് ഒന്നര മണിക്കൂർ. നിർമ്മാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കാനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാവിക ആസ്ഥാനത്തു നിന്ന് മടങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.

തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി കാളിദാസ് വത്സനാണ് (18) അതീവ സുരക്ഷയുള്ള നാവിക ആസ്ഥാനത്ത് കടന്നുകൂടിയത്. എത്തിയത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കാന്റീനു സമീപത്തെ ഗേറ്റിലൂടെയാണ് കാളിദാസ് നേവൽ ബേസിൽ കടന്നത്. സൈനിക യൂണിഫോമിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യമാരും ശ്രദ്ധിച്ചില്ല. പിന്നീട് ചിലർ സംശയം പ്രകടിപ്പിച്ചതോടെ നേവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈന്യത്തിൽ ചേരാനുള്ള ആഗ്രഹംകൊണ്ടാണ് എത്തിയതെന്ന് യുവാവ് നേവി ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർനടപടിയുടെ ഭാഗമായി ഹാർബർ പൊലീസിന് കൈമാറി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ ബന്ധുക്കൾക്കൊപ്പം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കടന്നുകയറ്റമില്ലെന്ന് നേവി

പട്ടാളവേഷത്തിൽ എത്തിയ യുവാവ് നാവികത്താവളത്തിൽ കറങ്ങിനടന്നിട്ടില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഗേറ്റിന് മുന്നിൽ എത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് തിരിച്ചറിയൽരേഖ ആവശ്യപ്പെട്ടു. ഒരു രേഖയും കൈവശമുണ്ടായിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയും രാത്രി ഹാർബർ പൊലീസിന് കൈമാറുകയുമായിരുന്നു. ഒന്നര മണിക്കൂറിലധികം യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഇതായിരിക്കാം ഇത്രയും സമയം നേവൽ ബേസിലുണ്ടായിരുന്നതായി യുവാവ് പൊലീസിന് മൊഴി നൽകാൻ കാരണം.

പു​ലി​വാ​ൽ​ ​പി​ടി​ച്ച​ ​പ​ട്ടാ​ള​മോ​ഹം

ആ​ഗ്ര​ഹി​ച്ച​ ​ജോ​ലി​ ​ഏ​തു​വി​ധേ​ന​യും​ ​നേ​ടി​യെ​ടു​ക്കാ​നു​ള്ള​ ​പ​തി​നെ​ട്ടു​കാ​ര​ന്റെ​ ​പ​തി​നെ​ട്ടാ​മ​ത്തെ​ ​അ​ട​വാ​ണ് ​കൊ​ച്ചി​ ​ദ​ക്ഷി​ണ​ ​നാ​വി​ക​ ​ആ​സ്ഥാ​ന​ത്തെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വെ​ള്ളം​ ​കു​ടി​പ്പി​ച്ച​ത്.​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​പാ​ട്ടാ​ള​ത്തി​ൽ​ ​ചേ​രാ​ൻ​ ​എ​ത്തി​യ​ ​ക​ഥ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ജ​നു​വ​രി​യി​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്മെ​ന്റി​ൽ​ ​സെ​ല​ക്‌​ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ​ജോ​ലി​ ​കി​ട്ടു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​സ​ങ്ക​ട​മാ​യി.​ ​പ​ട്ടാ​ള​ത്തി​ൽ​ ​ജോ​ലി​കി​ട്ടി​യെ​ന്ന് ​അ​മ്മ​യോ​ട് ​ക​ള​വ് ​പ​റ​ഞ്ഞാ​ണ് ​കൊ​ച്ചി​ക്ക് ​വ​ണ്ടി​ക​യ​റി​യ​ത്.
ആ​ർ​മി​ ​യൂ​ണി​ഫോ​മി​ന് ​സ​മാ​ന​മാ​യ​ ​വ​സ്ത്രം​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​വാ​ങ്ങി.​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​അ​മ്മാ​വ​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​പ​ട്ടാ​ള​ത്തി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചെ​ന്നാ​ണ് ​അ​മ്മാ​വ​നോ​ടും​ ​പ​റ​ഞ്ഞ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​നേ​വ​ൽ​ബേ​സി​ലെ​ ​കാ​ന്റീ​നി​​​ൽ​ ​പോ​കു​ന്ന​താ​യി​ ​പ​റ​ഞ്ഞ് ​അ​മ്മാ​വ​ന്റെ​ ​ബൈ​ക്കി​ലാ​ണ് ​നാ​വി​​​ക​ത്താ​വ​ള​ത്തി​​​ൽ​ ​എ​ത്തി​യ​ത്.​ ​വി​ഷ​യ​ത്തി​ന്റെ​ ​ഗൗ​ര​വം​ ​പ​റ​ഞ്ഞു​ ​മ​ന​സി​ലാ​ക്കി​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​അ​മ്മ​യും​ ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​യി​​.​ ​ആ​ഗ്ര​ഹം​ ​പോ​ലെ​ ​പ​ട്ടാ​ള​ക്കാ​ര​ൻ​ ​ആ​ക​ട്ടെ​യെ​ന്ന് ​ആ​ശം​സി​ച്ചാ​ണ് ​പൊ​ലീ​സ് ​യാ​ത്ര​യാ​ക്കി​യ​ത്.