പെരുമ്പാവൂർ: സമ്പൂർണ ലോക്ക്ഡൗണിൽ ദിവസമായ ഇന്നലെ അനധികൃതമായി തുറന്ന കടകൾ അടപ്പിച്ച് പെരുമ്പാവൂർ നഗരസഭ. ഗ്രീൻ സോണായതിനാൽ ശനി, ഞായർ ദിവസങ്ങൾ ഒഴികെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഇന്നലെ ചിലയിടങ്ങളിൽ കടകൾ തുറന്നതും അന്യായമായി വാഹനങ്ങൾ ഓടിയതോടെയും നഗരസഭ ഇടപെടുകയായിരുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
നഗരസഭാ ചെയർമാന്റെ നേതൃത്ത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സൂപ്പർ വൈസർ എസ്. സഞ്ജീവ്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ.തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിമൽകുമാർ സി, ജയശ്രീ ഒ.വി എന്നിവരും മറ്റ് ജീവനക്കാരും വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളും മറ്റ് സന്നദ്ധസംഘടനകളും ചേർന്നാണ് പരിശോധന നടത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ് സഞ്ജീവ്കുമാർ പറഞ്ഞു.