പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പുല്ലുവഴി ശാഖയിലെ ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള പഠ നോപകരണങ്ങളുടെ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് പി.ഐ ശിവരാജൻ നിർവഹിച്ചു. ശാഖ സെക്രട്ടറി പി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.കെ.ശിവൻ, യൂണിയൻ കമ്മിറ്റി മെമ്പർ കെ.എ. ദിവാകരൻ, കമ്മിറ്റി അംഗങ്ങളായ മോഹനൻ, ശശീന്ദ്രൻ, രഞ്ജിത്ത്, സുരേന്ദ്രൻ, ഷാജി, രാജൻ എന്നിവർ പങ്കെടുത്തു.