പെരുമ്പാവൂർ: കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ അശമന്നൂർ യൂണിറ്റുകളുടെ സംയുക്തമായി നടത്തിയ ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എം.എം.അജീഷ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസിന്റെ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സജീഷ്, പ്രസിഡന്റ് ഷമിർ, സഹകരണബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, മുൻ പ്രസിഡന്റ് പി.ഒ.ജെയിംസ് എന്നിവർ പങ്കെടുത്തു.