മുളന്തുരുത്തി: ഉദയംപേരൂർ എസ്.എൻ ഡി. പി ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി മൊബൈൽ ഫോൺ ലൈബ്രറി തുടങ്ങി. കെ.ബാബു എം.എൽ.എ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഇ.ജി ബാബു, ഹെഡ്മിസ്ട്രസ്സ് എൻ.സി ബീന, പഞ്ചായത്ത് അംഗം ഗഗാറിൻ, സ്റ്റാഫ് സെക്രട്ടറി രമാദേവി, പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയാണ് ആവശ്യമായ ഫോണുകൾ വാങ്ങിയത്. പഠനത്തിനു ശേഷം വിദ്യാർത്ഥികൾ ഫോൺ തിരികെ ലൈബ്രറിയിൽ നൽകണം.