fg

കൊച്ചി: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിനേഷന് തുടക്കമായി. അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് വാക്‌സിനേഷൻ ആരംഭിച്ചത്. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് മുൻഗണന. സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ടാകും.

ഉദ്ഘാടനം റോജി എം. ജോൺ എം. എൽ. എ. നിർവഹിച്ചു. അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ഷൈനി മാർട്ടിൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. കെ. നാസർ, ഇൻഡസ്ട്രിയൽ ഏരിയാ അസോസിയേഷൻ സെക്രട്ടറി പി.കെ. സോമനാഥൻ തുടങ്ങിയവർ പങ്കടുത്തു.