നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര മുസ്ലിം പള്ളിക്ക് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് റോജി എം. ജോൺ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ താര സജിവ്, വാർഡ് മെമ്പർ മിനി ജയസൂര്യൻ, പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖര വാര്യർ എന്നിവർ പങ്കെടുത്തു.