pipe
ദേശീയപാതയിൽ ഭൂഗർഭ പൈപ്പ് പൊട്ടിയിടത്ത് അറ്റകുറ്റപ്പണി നടത്തുന്നു

ആലുവ: ദേശീയപാതയിൽ ഭൂഗർഭ പൈപ്പ് പൊട്ടിയുണ്ടായ വൻ ഗർത്തത്തിൽ വീണ് വാഹനങ്ങൾ തകരാറിലായി. ഒരു മിനി ലോറിയും മൂന്ന് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്. പറവൂർ കവലയ്ക്കും മംഗലപ്പുഴ പാലത്തിനും മദ്ധ്യേയുള്ള പാർക്കിംഗ് ഏരിയയോട് ചേർന്നാണ് 100 എം.എം വ്യാസമുള്ള ആസ്ബസ്‌റ്റോസ് പൈപ്പ് പൊട്ടിയത്.

ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. വ്യാസം കുറവായിരുന്നെങ്കിലും ഒരാളോളം ആഴമുള്ള കുഴിയാണ് രൂപപ്പെട്ടത്. ഉടൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷ് തോട്ടക്കാട്ടുകരയുടെ നേതൃത്വത്തിൽ നാട്ടുകാരെത്തി കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പൊടാതിരിക്കാൻ സുരക്ഷ ഏർപ്പെടുത്തി. തുടർന്ന് വാട്ടർ അതോറിട്ടിയെ അറിയിച്ച് പമ്പിംഗും നിറുത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈകിട്ട് അഞ്ച് മണിയോടെ പമ്പിംഗ് പുനരാരംഭിച്ചു.