-p-rajeev
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണന് ഓക്സിജൻ കോൺസട്രേറ്ററുകൾ കൈമാറുന്നു

കളമശേരി: വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് കളമശേരി നിയോജക മണ്ഡലത്തിലെ ഹെൽത്ത് സെന്ററുകൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി. നഗരസഭ, പഞ്ചായത്ത് , മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രവർത്തകരാണ് കോൺസെൻട്രേറ്ററുകൾ നൽകിയത്. കൊവിഡ് കാലത്തെ ആവശ്യം കഴിഞ്ഞാൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഇവ ഉപയോഗിക്കാമെന്ന് പി .രാജീവ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടർന്നും കൈത്താങ്ങാകാൻ ഉണ്ടാകുമെന്ന് നേതൃത്വം നൽകിയ കേരള സമാജം പ്രസിഡന്റ്‌ കോശി മാത്യു, സെക്രട്ടറി ബോബി ജോസ്, ട്രഷറർ ഡോ. അജാസ് മുഹമ്മദ്‌ എന്നിവർ അറിയിച്ചു.