ഫോർട്ട് കൊച്ചി: എ.ബി.വി.പിയുടെ നേതൃത്വത്തിൽ പശ്ചിമകൊച്ചിയിലെ 50 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ജില്ലയിൽ അക്ഷരവണ്ടിയിൽ സഞ്ചരിച്ച് അർഹരായവർക്കാണ് സഹായം നൽകുന്നത്. സംസ്ഥാന ജോ. സെക്രട്ടറി കെ.എം.വിഷ്ണു ഉദ്ഘാടനം ചെയ്തു. എ.എം.കിരൺ, ആദർശ്, ബാലകൃഷ്ണൻ, ഉണ്ണി, മണി തുടങ്ങിയവർ സംബന്ധിച്ചു.