mp
അങ്കമാലിയിൽ പുതിയതായി തുറന്ന ഫോൻസിക് ലാബിന്റെ ശിലാഫലകം ബെന്നി ബെഹനാൻ എം.പി അനാച്ഛാദനം ചെയ്യുന്നു

അങ്കമാലി: അങ്കമാലിയിൽ ആരംഭിക്കുന്ന ഫൊറൻസിക് സയൻസ് ലാബോറട്ടറിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സ്വതന്ത്രവും നിഷ്പക്ഷവുമായി പൊലീസിന് പ്രവർത്തിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതിനാണ് ജില്ലകൾ തോറും ഫൊറൻസിക് സയൻസ് ലാബോറട്ടറികൾ തുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തെളിവുകളുടെ കൃത്യമായ ശാസ്ത്രീയ ശേഖരണത്തിന് പൊലീസിന് സഹായിക്കുന്നത് ഫൊറൻസിക് സയൻസ് ലാബ് സംവിധാനമാണ്.കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ ഏറ്റവും എളുപ്പത്തിൽ തെളിവ് ശേഖരിക്കുന്നതിനായാണ് ജില്ലാ അടിസ്ഥാനത്തിൽ ഫൊറൻസിക് സയൻസ് ലാബോറട്ടറികൾ സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായി.ബെന്നി ബെഹനാൻ എം.പി.,റോജി എം.ജോൺ എം.എൽ.എ,ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക്,മുൻസിപ്പൽ ചെയർമാൻ റെജി മാത്യു,വാർഡ് കൗൺസിലർ ലില്ലി ജോസ്, അഡീഷണൽ എസ്.പി. എസ്.മധുസൂദനൻ,ഡി.വൈ.എസ്.പിമാരായ കെ.ആശ്വകുമാർ,എം.വി.സാബു, വി. രാജീവ്, ടി. എസ്. സിനോജ്, എഫ്. എസ്. എൽ കൊച്ചി ജോയിന്റ് ഡയറക്ടർ ടി.ജെ.ഗർവാസീസ്,കെ.പി.ഒ എ.ജില്ലാ സെക്രട്ടറി ജെ.ഷാജിമോൻ,കെ.പി.എ.ജില്ലാ പ്രസിഡന്റ് ടി.ടി.ജയകുമാർ തുടങ്ങിയവർ പങ്കടുത്തു.അങ്കമാലി പൊലീസ് സ്‌റ്റേഷന് സമീപം രണ്ട് നിലകളിലായി 3500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ലാബ് പ്രവർത്തിക്കുക.