കളമശേരി: യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലെ 25 ,27, 28 വാർഡിലെ ആശാവർക്കർമാരെ ആദരിച്ചു . മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ സീമ കണ്ണൻ ആശാവർക്കർമാരെ ആദരിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം .എ .വഹാബ് ,അൻവർ കരീം, ഷംസു തലക്കോട്ടിൽ, കൗൺസിലർ വാണി ദേവി, ആശാവർക്കർമാരായ അനില, സീത, ദീപ തുടങ്ങിയവരെ ആദരിച്ചു.