gh

മൂവാറ്റുപുഴ: റോഡ് നിർമാണത്തിൽ ക്രമക്കേട് ആരോപിച്ചു നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ പായിപ്ര പഞ്ചായത്തിൽ പരിശോധന. നാലാം വാർഡിലെ കുഴുപ്പിള്ളിത്താഴം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഇവിടെ നിർമ്മാണം നടന്നത്. ഇന്നലെ വിജിലൻസ് സംഘം പായിപ്ര പഞ്ചായത്തിൽ എത്തി റോഡുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്തു. കുഴുപ്പിള്ളിത്താഴം റോഡ് എസ്റ്റിമേറ്റിൽ നിർദേശിച്ചിട്ടുള്ള വീതിയിലും നീളത്തിലും അല്ല നിർമ്മിച്ചിരിക്കുന്നതെന്നാണ് പരാതി. മുളവൂർ സ്വദേശി വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയെ തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്.