lahari
ഉദയംപേരൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണത്തിൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു എസ്.വി. ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലുന്നു. സജീവ് സദൻ, ജയകുമാർ, സജിത മുരളി, മിനി സാബു, ലേഖ ദിലീപ്, ബാരിഷ് വിശ്വനാഥ് എന്നിവർ സമീപം.

ഉദയംപേരൂർ: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ഉദയംപേരൂർ നടക്കാവ് ഗവ. ജെ.ബി.സ്കൂളിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു എസ്.വി. അദ്ധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലുകയുംചെയ്തു. മുന്നൂറോളം കുട്ടികൾക്ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി പഠനോപകരണ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം മിനി സാബു, ജനമൈത്രി പൊലീസ് സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, സജീവ് സദൻ, രമ്യാ മോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബാരിഷ് വിശ്വനാഥ്, നടക്കാവ് ജെ.ബി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലേഖ ദിലീപ്, പി.ടി.എ. പ്രസിഡന്റ് ബിനു വിശ്വം തുടങ്ങിയവർ സംസാരിച്ചു.