കൊച്ചി: അനധികൃതമായി മദ്യവില്പന നടത്തിയതിന് കടവന്ത്ര മുട്ടത്ത് ലെയിനിൽ 10 ക്രോസ് റോഡിൽ താമസിക്കുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി പളനിയമ്മാളി (48)നെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി കൊണ്ടുനടന്ന് വില്പന നടത്തുകയായിരുന്നു. നാർക്കോട്ടിക് എ.സി.പിയുടെ നേതൃത്വത്തിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ എട്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായാണ് പളനിയമ്മാൾ പിടിയിലായത്.