കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിൽ കാലടി പ്ലാന്റേഷനിലെ ലൈബ്രറികൾ സംയുക്തമായി സുഗതകുമാരി അനുസ്മരണം നടത്തി. നേതൃസമിതി കൺവീനർ ജിനേഷ് ജനാർദ്ദനൻ അദ്ധ്യക്ഷനായ വെബിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. കവി സുരേഷ് മുക്കന്നൂർ വിഷയാവതരണം നടത്തി. പു.ക.സ. കാലടി ഏരിയാ സെക്രട്ടറി പി.വി.രമേശൻ, ലൈബ്രറി ഭാരവാഹികളായ എം.വി.ബിജു, ഒ.കെ.ബാബു എന്നിവർ സംസാരിച്ചു.