തൃക്കാക്കര: പെട്രോൾ ,ഡീസൽ വില വർദ്ധനയ്ക്കെതിരെ അഖിലേന്ത്യാ കിസാൻ സഭ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പുമുക്ക് ഐ.ഒ.സി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സമരം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ പി ഷാജി ഉദ്‌ഘാടനം ചെയ്തു. സി.പി ഐ ജില്ലാ കമ്മിറ്റി അംഗം എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ നേതാക്കളായ സി.സിസിദ്ധാർത്ഥൻ, എൻ.ജയദേവൻ, മുൻ കോർപ്പറേഷൻ കൗൺസിലർ ബൈജു തോട്ടാളി തുടങ്ങിയവർ സംസാരിച്ചു.