തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ, എരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര ഭാഗങ്ങളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും. ചൂണ്ടിയിൽ പമ്പിംഗ് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായുള്ള പണികൾ നടക്കുന്നതിനാലാണിതെന്ന് തൃപ്പൂണിത്തുറ ജല അതോറിട്ടി ഓഫീസധികൃതർ അറിയിച്ചു.