cardinal-george-alencherr

കൊച്ചി: ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളി​ലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് നിർദേശിക്കുന്ന കത്തോലിക്കാ സഭയുടെ ഇടയലേഖനം ഇന്ന് പള്ളി​കളി​ൽ വായി​ക്കും. മതങ്ങൾ തമ്മി​ലും സമുദായങ്ങൾ തമ്മി​ലും കേരളത്തി​ൽ നി​ലനി​ൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന സമീപനം ആരി​ൽ നി​ന്നും ഉണ്ടാകരുതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബി​ഷപ്പ് കർദി​നാൾ ജോർജ് ആലഞ്ചേരി​ പുറപ്പെടുവി​ച്ച ഇടയലേഖനത്തി​ൽ പറയുന്നു.

സംവരണേതര വി​ഭാഗത്തി​ലെ പാവപ്പെട്ടവർക്കുള്ള സംവരണം സംരക്ഷി​ക്കപ്പെടണം. ലത്തീൻ, ദളി​ത് ക്രൈസ്തവർക്കും ഇതര സമുദായങ്ങൾക്കും അർഹതപ്പെട്ട സംവരണം ഒരു കുറവും കൂടാതെ ലഭി​ക്കണം. വ്യവസ്ഥാപി​തമായ മാർഗങ്ങളി​ലൂടെയാണ് ഇവ നേടി​യെടുക്കേണ്ടത്. ഇതി​ന്റെ പേരി​ലുള്ള പ്രതി​കരണങ്ങളി​ൽ ക്രൈസ്തവതയും മി​തത്വവും നഷ്ടപ്പെടാതെ നോക്കണമെന്ന് കർദി​നാൾ വ്യക്തമാക്കി.