dweep

കൊച്ചി: ലക്ഷദ്വീപി​ലെ കവരത്തി, സുഹാലി ദ്വീപുകളിൽ കടൽത്തീരത്ത് നി​ന്ന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകൾ, വാട്ടർ ടാങ്ക്, ശുചിമുറികൾ എന്നിവ പൊളിച്ചുമാറ്റാൻ കവരത്തി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ നോട്ടീസ് നൽകി. കെട്ടിടങ്ങൾ 30ന് മുൻപ് പൊളിച്ചു നീക്കണം. ഇല്ലെങ്കി​ൽ പൊളി​ച്ചുമാറ്റി​ ഇതിന്റെ ചെലവ് ഉടമകളി​ൽ നി​ന്ന് ഈടാക്കുമെന്നും നോട്ടീസി​ലുണ്ട്.