11
യൂസഫ്‌

തൃക്കാക്കര: എളമക്കര ഭവൻസ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി എളമക്കര നെല്ലിക്കാപ്പിളളി വീട്ടിൽ യൂസഫിനെ (വടിവാൾ യൂസഫ് )എളമക്കര പൊലീസ് അറസ്റ് ചെയ്തു. ജൂൺ ഒന്നിന് രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. സുധി എന്നയാളുടെ ഉടമസ്ഥതയിൽ പാലാരിവട്ടം സ്വദേശികൾക്ക് വാടകയ്ക്ക് നൽകിയ വീട്ടിലാണ് യൂസഫിന്റെ നേതൃത്വത്തിൽ ആറംഗ സംഘം അതിക്രമിച്ചുകയറി വധശ്രമം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെക്കുറിച്ച് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ യൂസഫ്‌ ബാംഗ്ലൂരിൽ ഉളളതായി വിവരം ലഭിച്ചു. എളമക്കര എസ്.ഐ സുനുമോന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റീമാൻഡ് ചെയ്തു.