പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനാദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചുവരുന്ന വായനപക്ഷാചരണം ഏഴുദിവസം പിന്നിട്ടു. പുസ്തകപരിചയ പരിപാടിയിൽ ലളിതാംബിക അന്തർജനത്തിന്റെ നോവൽ അഗ്‌നിസാക്ഷി വായനശാല ബാലവേദി അംഗം ശ്രീലേഖ കൃഷ്ണൻകുട്ടി ഫേസ്ബുക് ലൈവിലൂടെ പരിചയപ്പെടുത്തി. അദ്ധ്യാപിക ഷിജ അജിത് ചടങ്ങിൽ മുഖ്യാഥിതിയായി. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, കമ്മിറ്റി അംഗം എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.