മൂവാറ്റുപുഴ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപോലീത്തയുടെ സപ്തതി ഇന്ന്. രാവിലെ 8 മണിക്ക് അഭിവദ്യ തിരുമേനി മൂവാറ്റുപുഴ അരമന പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന ലളിതമായ ചടങ്ങിൽ മൂവാറ്റുപുഴ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി എൽദോസ് എന്നിവർ മുഖ്യാതിഥിയാകും.