കൊച്ചി: സാമ്പത്തികബാദ്ധ്യത തീർക്കാനെന്ന പേരിൽ വീണ്ടും സ്ഥലവില്പന നടത്താനുള്ള വത്തിക്കാൻ നിർദ്ദേശം എറണാകുളം അങ്കമാലി അതിരൂപതയുടെ തകർച്ചക്ക് കാരണമാകുമെന്ന് വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റം. വിശ്വാസികളെയും വൈദികരെയും പിന്നിൽ നിന്ന് കുത്തിയ അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ സ്ഥാനം ഒഴിയണം. ആറു കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി 36 കോടി രൂപക്ക് തിരിച്ചുവാങ്ങാമെന്ന സിനഡ് നിർദ്ദേശത്തിൽ ദുരൂഹതയുണ്ട്. ആന്റണി കരിയിൽ ഉൾപ്പെട്ട സഭയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.