പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയും തടിയിട്ടപറമ്പ് ജനമൈത്രി പൊലീസും സംയുക്തമായി ലഹരിവിരുദ്ധദിനവും വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകപരിചയവും സംഘടിപ്പിച്ചു.
എസ്.ഐ റോയ് എൻ.എസ്. ഉദ്ഘാടനം നിർവഹിച്ചു. ബീറ്റ് ഓഫീസർ വി.എസ്. ഷിഹാബ് ലഹരിവിരുദ്ധ സന്ദേശം നൽകി. നിവ്യ മറിയം നോബി പുസ്തകം പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ജി. സജീവ്, അദ്ധ്യാപകൻ നോബി വർഗീസ്, എസ്.ഐ. ബെന്നി കുര്യാക്കോസ്, ജയൻ പുക്കാട്ടുപടി എന്നിവർ സംസാരിച്ചു.