club

കൊച്ചി: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 സി ചെല്ലാനത്ത് സഹായ വിതരണം നടത്തി. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. കണ്ടക്കടവ് സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. രാജു കളത്തിൽ, കണ്ണമാലി എസ്.ഐ. ജയരാജ്, അതാവുദ്ദീൻ, കെ.ബി.ഷൈൻ കുമാർ, കുമ്പളം രവി എന്നിവർ സംസാരിച്ചു. അരി, ആട്ടപ്പൊടി, വെളിച്ചെണ്ണ, പയർ, മസാലപ്പൊടികൾ തുടങ്ങിയവ അടങ്ങുന്ന കിറ്റിനോടൊപ്പം ബക്കറ്റ്, മഗ്, പായ എന്നിവയുമുണ്ട്. പഞ്ചായത്തിലെ മൂന്നു വാർഡുകളിലും ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി 400 കിറ്റുകൾ നൽകും.