കളമശേരി: ഫാക്ടിലെ വേതന പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ജന:സെക്രട്ടറി ജോർജ് തോമസ് ആവശ്യപ്പെട്ടു. സ്ഥാപനം പതിന്മടങ്ങ് ലാഭത്തിലായിട്ടും അനാവശ്യ കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ടു പോകുന്നത് നീതികരിക്കാനാവില്ല. ഫാക്ട് 500 ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ചതിനാൽ സ്ഥിര നിയമനത്തിനും വികസന പദ്ധതികൾക്കുമുള്ള വിലക്ക് സർക്കാർ പിൻവലിക്കണമെന്നും രാസവള വില - സബ് സിഡി പുനർനിർണയം, എൽ.എൻ.ജി വില ഏകീകരണം , കെ വാറ്റ് ഒഴിവാക്കുക തുടങ്ങിയ അവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നതായി യൂണിയൻ പത്രക്കുറിപ്പിൽ പറഞ്ഞു.