ks
എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് ശാഖയിലെ പഠനോപകരണ വിതരണം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിക്കുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 1883 നമ്പർ കാഞ്ഞിരക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പരിധിയിൽ വരുന്ന എൺപത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ്‌ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുമാർ, വൈസ് പ്രസിഡന്റ്‌ പി.വി.രവി , യൂണിയൻ കമ്മിറ്റി അംഗം ഷിജു.പി.ആർ, കമ്മിറ്റി അംഗങ്ങളായ സലിം കുമാർ, രഞ്ജൻ, മിനി ഭരതൻ, കുടുംബയോഗം കൺവീനർ ബിനു കൃഷ്ണൻ, വാർഡ് കൗൺസിലർ ഐവ ഷിബു, അഭിജിത് കെ.എസ് എന്നിവർ നേതൃത്വം നൽകി.