kklm
കൂത്താട്ടുകുളം നഗരസഭ കിടപ്പു രോഗികൾക്കായി പുറത്തിറക്കിയ വാക്സിൻ വണ്ടിയുടെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ മുഴുവൻ കിടപ്പുരോഗികൾക്കും ഇനി വീടുകളിൽ നേരിട്ടെത്തി കൊവിഡ് വാക്‌സിൻ നൽകും. കൂത്താട്ടുകുളം സർക്കാർ ആശുപത്രിയുമായി ചേർന്നാണ് വാക്‌സിൻ വിതരണം നടത്തുന്നത്.നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ വാക്സിനുമായി പോകുന്ന വണ്ടികളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ അംബിക രാജേന്ദ്രൻ
അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി,കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, റോബിൻ ജോൺ,പ്രിൻസ് പോൾ ജോൺ,അനിൽ കരുണാകരൻ ജോൺ എബ്രഹാം,പി.സി.ഭാസ്കരൻ ലിസിജോസ്, ബോബൻ വർഗ്ഗീസ്,പി.ജി.സുനിൽകുമാർ നോഡൽ ഓഫീസർ നിഖിത മേരി സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്.കെ.കെ.
, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു.എസ്.നായർ ഡോ:ബിനൽ മാത്യു ഡോ:ആൽബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.