അങ്കമാലി: മൂക്കന്നൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യകമൊരുക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ പഠനോപകരങ്ങൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെയാണ് പണം സംഘടിപ്പിച്ചത്. വിതരണോദ്ഘാടനം സേക്രട്ട് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂളിൽ റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് റോയ്‌സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് മഞ്ഞളി, സോണിയ വർഗീസ്, കെ.പി.ബേബി, ഏല്യാസ് കെ.തരിയൻ, കെ. വി. ബിബീഷ്, ടി. എം. വർഗീസ്, മോളി വിൻസെന്റ്, ജോസ് മാടശ്ശേരി, റിജോ പി. ജോസ്, ഡോൺ മാത്യു, വിമൽ ചെറിയാൻ, ജെറിൻ തോമസ്, ബേസിൽ ബേബി, ബിബിൻ ലോറൻസ്, മനു ചാക്കപ്പൻ, റോഷൻ വർഗീസ്, ക്രിസ്‌റ്റോ ബേബി, പ്രവീൺ ഡേവീസ്, എൽദോ റോയ് എന്നിവർ നേതൃത്വം നൽകി.