അങ്കമാലി : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ഫോൺ വിതരണം ചെയ്തു. സ്മാർട്ഫോൺ കിടങ്ങൂർ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. ടെസിന് കൈമാറി. ചടങ്ങിൽ എ.ഐ.ബി.ഇ.എ ഭാരവാഹികളായ നാരായണൻ നമ്പൂതിരി,സിജോ സെബാസ്റ്റ്യൻ, ജോമോൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി , വാർഡ് മെമ്പർ സാലി വിൽസൺ, അദ്ധ്യാപക പ്രതിനിധി തോംസൺ തുടങ്ങിയവർ പങ്കെടുത്തു.