കൊച്ചി: ജനാധിപത്യ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജനതാദൾ (എസ്)ന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ ഒരു ഓർമ്മ എന്ന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സാബു ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബോസ്‌കോ വടുതല, കുമ്പളം രവി, ബെഞ്ചമിൻ പോൾ, എ.ശ്രീധരൻ, എം.ആർ.ചന്ദ്രശേഖരൻ, നവാസ് കറുകപ്പള്ളി, സിദ്ദിഖ് കട്ടേത്ത് എന്നിവർ സംസാരിച്ചു.