apk
അങ്കമാലി ഏ പി കുര്യൻ ലൈബ്രറിയിൽ നടന്ന മഹാരഥൻമാർക്ക് നമോവാകം പരിപാടിയിൽ എ. സെബാസ്റ്റ്ൻ അക്ഷരദീപം തെളിയിക്കുന്നു.

അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാരഥന്മാർക്ക് നവോവാകം പരിപാടി സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയുടെ 46-ാ മത് വാർഷിക ദിനത്തിൽ കൊവിഡ് മഹാമാരി കാലത്ത് അന്തരിച്ച സുഗതകുമാരി, അക്കിത്തം, വിഷ്ണു നാരായണൻ നമ്പൂതിരി, യു.എ.ഖാദർ, മാടമ്പ് കുഞ്ഞികുട്ടൻ, എം.കെ.അർജ്ജുനൻ, എസ്.പി.ബാലസുബ്രമണ്യം, എം.പി .വീരേന്ദ്രകുമാർ, അനിൽ പനച്ചൂരാൻ, പി.ബാലചന്ദ്രൻ, ഇ.ഹരികുമാർ, എസ്.രമേശൻ നായർ, ഡെന്നീസ് ജോസഫ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അനിൽ നെടുമങ്ങാട് എന്നീ സാഹിത്യ സാംസ്കാരിക പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു കൊണ്ടുള്ള പരിപാടി ഗൂഗിൽ മീറ്റിൽ മുൻ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി ഡോ.സി.രാവുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ എ .സെബാസ്റ്റ്യൻ അക്ഷരദീപം തെളിയിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എസ് മൈക്കിൾ അദ്ധ്യക്ഷനായി. കെ.പി. റെജീഷ്, അഡ്വ കെ.കെ.ഷിബു, ടി.പി.വേലായുധൻ, അഡ്വ.ബിബിൻ വർഗീസ്, സച്ചിൻ കുര്യക്കോസ് ,വിനീത ദിലീപ് എന്നിവർ സംസാരിച്ചു.