മൂവാറ്റുപുഴ: എം.ഐ.ടി മൂവാറ്റുപുഴ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ സെമിനാറും സയൻസ് ക്ലബ് 2021-ന്റെ ഉദ്ഘാടനവും സ്കൂൾ മാനേജർ മുഹമ്മദ് കാസിം നിർവഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം കെ.എസ് മുഖ്യാതിഥിയായി. സ്കൂൾ എച്ച്.എം.ബിജിന കെ. കരീം, സയൻസ് ക്ലബ് ഭാരവാഹികളായ കൃഷ്ണജ തങ്കപ്പൻ, സീന നസീർ , രേഷ്മ ബാലകൃഷ്ണൻ, വിദ്യാർത്ഥികളായ അഹമ്മദ് ഹലിം, ഹിബ നിയാസ്, മുഹമ്മദ് അലി അസ്ലം, ബീമ അബ്ബാസ്, ന്നിവർ സംസാരിച്ചു.