അങ്കമാലി: പ്രാദേശിക മേഖലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആരാധനാലയങ്ങളുടെ വലിപ്പവും പരിശോധിച്ച് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജർ അതിരൂപത. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇ - മെയിൽ സന്ദേശം അയച്ചതായി കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത ഭാരവാഹികൾ അറിയിച്ചു.